കാടിന്റെ സ്വന്ദര്യം നുകരുവാനുള്ള യാത്ര മസിനഗുഡിയിലെ ഓഫ് റോഡിംഗ്
ചാലക്കുടിയിൽ നിന്ന് ഞങ്ങൾ നാലുപേർ മുതുമല ടൈഗർ റിസർവ് ലക്ഷ്യമാക്കി തിരിക്കുമ്പോൾ പതിവ് കാഴ്ചകൾ ആയിരുന്നില്ല ലക്ഷ്യം... രാവിലെ എട്ടരയ്ക്ക് യാത്ര തുടങ്ങി നിലമ്പൂർ നാടുകാണി ചുരം വഴി ഗുഡലൂർ എത്തിയപ്പോൾ ഒരു മണിയായി ... അവിടെ നിന്ന് മുതുമല ടൈഗർ റിസർ വിന്റെ കവാടം മുതൽ മാൻകൂട്ടങ്ങൾ പതിവ് പോലെ കാണുന്നുണ്ടായിരുന്നു... മസിനഗുഡി ടൗണിൽ എത്തിയ ശേഷം ലോക്കൽ ഗൈഡ് ഗണേശനേയും കൂട്ടി നേരേ ബോക്കാട്ട്പുരം വിഭൂതിമല മുരുകൻ കോവിൽ കാണാൻ തിരിച്ചു... ഓഫ് റോഡാണ് എകദേശം 4 കി മീ ... കോവിലിന് തൊട്ടുമുമ്പിൽ വരെ ജീപ്പ് പോകും... ഞങ്ങളുടെ ലക്ഷ്യം മാക്സിമം ഓഫ് റോഡിംഗ് ആയതിനാൽ വാഹനം ഥാർ ആയിരുന്നു... ഇവിടേക്ക് ടൗണിൽ നിന്ന് ലോകൽ ജീപ്പ് ലഭ്യമാണ് പക്ഷെ ഒരോന്നിനും ഓരോ ചാർജ് ഈടാക്കും... വിഭൂതിമലക്ക് മുകളിൽ നിന്ന് മുതുമല ബന്ദിപൂർ സത്യമംഗലം കാടുകൾ ദൂരെ നാല്ചുറ്റും പരന്ന് കിടക്കുന്ന മനോഹര കാഴ്ച കാണാം.... ഇവിടെ ഒരു വാച്ച് ടവർ ഉണ്...
തിരിച്ചിറങ്ങുമ്പോൾ പ്രശസ്തമായ ബൊക്കാട്ട്പുരം മാരിയമ്മൻ കോവിൽ താഴ്വാരത്തിൽ കാണാം... ഗുരുവായൂർ ഏകാദശി പോലെ പ്രാധാന്യമുള്ള ഉത്സവം വർഷത്തിലൊരിക്കൽ ഫെബ്രുവരിയിൽ ഇവിടെ നടക്കുമെന്ന് ലോക്കൽസ് പറയുന്നു.. അന്ന് നീലഗിരി മലകളിലെ ആയിരങ്ങൾ ഇവിടെ എത്താറുണ്ടെന്നും നിങ്ങളും വരണമെന്നുമാണ് ഗണേശൻ പറയുന്നത്... പോയ് നോക്കാം... മലയടിവാരത്തിലെ നീലഗിരി കാടുകളിലെ സത്യസന്ധരായ ആദിവാസി മക്കളുടെ വ്യത്യസ്തമായ ആചാര അനുഷ്ഠാനങ്ങൾ കാണാം...
ബൊക്കാട്ട്പുരത്ത് നിന് വന്യമൃഗങ്ങങ്ങളുടെ പറുദീസയായ മോയാർ റോഡിലേക്ക് കയറി... പ്രതീക്ഷിച്ച പോലെ ആനകൂട്ടങ്ങളും ഒറ്റയാനും റോഡരികിൽ തന്നെ കാണുന്നുണ്ടായിരുന്നു.. ഈ റൂട്ട് ടൂറിസ്റ്റുകൾ സ്ഥിരം പോകുന്ന വഴിയാണ്... മോ യാർ ഡാമിൽ അവസാനിക്കുന്നു ഈ വഴി ... സിങ്കാര റൂട്ടിലും ധാരാളം വന്യമൃഗങ്ങളെ കാണാം
മസിനഗുഡിയിൽ രാത്രി തങ്ങിയ ശേഷം രാവിലെ കരടി ബംഗ്ലാവ് വഴി മസ്സാജ് ഫാൾസ് ലക്ഷ്യമാക്കി ഡ്രൈവ് ചെയ്തു... ഓഫ് റോഡാണ് ഏകദേശം 5 കിമീ..ഇത് കാടിനുളളിലാണ് ... വെള്ളച്ചാട്ടം ശുഷ്കമാണെങ്കിലും രസകരമാണ്... ലോക്കൽ ഗൈഡ് ഇല്ലാതെ ഇവിടെ പോകൽ ബുദ്ധിമുട്ടാണ്.. മാത്രമല്ല ഫോറസ്റ്റ് പെർമിഷൻ അവശ്യമാണ് അല്ലെങ്കിൽ ലോക്കൽ സപ്പോർട്ട്... കരടി ബംഗ്ലാവ് പേരുപോലെ കരടിയുടെ വാസസ്ഥലമാണ് .... അനകളും മാൻ കൂട്ടങ്ങളും കാണാം.. കരടി ബംഗ്ലാവ് വരെ ജീപ്പ് പോകും... അതിനുശേഷം ഫാൾസിലേക്ക് പത്ത് മിനിറ്റ് നടക്കണം... കുത്തിന് ചേർന്ന് ഊട്ടിയിലേക്ക് നടപ്പാതയുണ്ട്... ഏഴ് കിമീ അകലെ ഊട്ടിയാണ്.. 45 മിനിറ്റ് അവഴി നടന് പോയാൽ വട്ടപ്പാറ വെള്ളച്ചാട്ടവും കാണാം... മൈസൂരിൽ നിന്ന് മസിനഗുഡി വഴി വയനാട്ടിലേക്ക് ടിപ്പുവും കു തിരപട്ടാളവും സഞ്ചരിച്ച മലമ്പാതയാണിതെന്ന് പറയുന്നു.... തിരിച്ച്വരുന്ന വഴി 800 ഏകറിൽ സ്ഥിതി ചെയ്യുന്ന നെൽസൺ എസ്റ്റേറ്റ് സന്ദർശിച്ചു.. കറുത്ത ചെളി മണ്ണുള്ള ഓഫ് റോഡാണിത്... തലങ്ങും വിലങ്ങും ജീപ്പ് ചാലുകൾ കാണാം... ലോക്കൽ ഗൈഡില്ലെങ്കിൽ വഴി തെറ്റാം... പ്രൈവറ്റ് എസ്‌റ്റേറ്റാണിത്
തിരിച്ചിറങ്ങി നേരേ മസിനഗുഡി ഊട്ടി റോഡിൽ കയറി... അധികമാരും പറഞ്ഞ് കേട്ടിട്ടില്ലാത്ത സോളൂർ സൂയിസൈഡ് പോയിന്റായിരുന്നു ലക്ഷ്യം... 36 ഹെയർ പിന്നുകളിൽ 26 എണ്ണം കയറിയ ശേഷം വലത് വശത്തേക്ക് ഒരു ഇടുങ്ങിയ റോഡ് വഴി പോയാൽ സോളൂർ ഗ്രാമം എത്തും.. ഏകദേശം 6 കി മീ ഓഫ് റോഡാണ്... വഴിയിൽ മറ്റ് വണ്ടികൾ ഒന്നും കണ്ടില്ല.. ഊട്ടിയിലെ പ്രാന്തപ്രദേശങ്ങളിലെ ഒരു പ്രധാന വ്യൂ പോയിന്റാണിത്... തിക്കും തിരക്കുമില്ലാത്ത ഒരിടം... വാച്ച് ടവറിന് താഴെ അഗാധമായ കൊക്കയും നോക്കെത്താ ദൂരം മലയിടുക്കകളും മാത്രം ..ഒരു ഭാഗത്ത് സോളൂർ ഗ്രാമവും കാണാം... വളഞ്ഞ് പുളഞ്ഞ് ഒഴുകുന്ന പുഴയും ..മസിനഗുഡി ഊട്ടി റോഡും മറ്റൊരു ഭാഗത്ത് ദൃശ്യമാണ്..കല്ലാട്ടി കാർഷിക ഗ്രാമവും തിരിച്ചുപോകുവഴി സന്ദർശിക്കാം..
മൂന്ന് മണിയോടെ തിരിച്ചിറങ്ങിയ ഞങ്ങൾ നേരേ മസിനഗുഡി വഴി വന്ന വഴിയിൽ ചാലക്കുടിയിലേക്ക് തിരിച്ച് ഏകദേശം വൈകിട്ട് ഒമ്പത് മണിയോടെ വീടെത്തി...
മസിനഗുഡി മുതുമല ഭാഗങ്ങളിൽ ഓഫ് റോഡിംഗ് താൽപര്യമുള്ള സഞ്ചാരികൾക്ക് ലോക്കൽ ഗൈഡിനേയും കൂട്ടി ഫോറസ്റ്റ് പെർമിഷനോടും കൂടെ പോകാൻ സാധിക്കുന്ന ധാരാളം വ്യൂ പോയിന്റുകൾ ഉണ്ട്... ടൂറിസ്റ്റുകൾ കുറഞ്ഞ തിരക്കില്ലാത്ത ശാന്തമായ പ്രദേശങ്ങൾ...

Leave a Comment