കാനന ഭംഗി ആസ്വദിച്ച് ഒരു ബന്ദിപൂർ യാത്ര

കർണാടക സർക്കാറിന്റെ വനം വകുപ്പിന് കീഴിൽ ബന്ദിപൂർ ടൈഗർ റിസർവിൽ കാനന കാഴ്ചകൾ കാണാൻ വാഹന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
വിവാഹ ശേഷം യാത്രകൾ പോയിട്ടുന്ടെങ്ങിലും പത്നിയുടെ കൂടെ ആദ്യമായി യാത്ര പോയ സ്ഥലം ആണ് ബന്ദിപൂർ. വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി ഇഷ്ടമുള്ളത് കൊണ്ടും മഴക്കാലത്ത് കാട് കാണാൻ ഇഷ്ടമുള്ളത് കൊണ്ടും ആണ് ഇവിടം തിരഞ്ഞെടുത്തത്.
സഞ്ചാരിയെ പക്വതയിലേക്ക്‌ നയിക്കാനും അഹംഭാവം അവസാനിപ്പിച്ച്‌ പ്രകൃതിയെ കണക്കറ്റ്‌ സ്നേഹിപ്പിക്കാനും ഇത്ര നല്ല മറ്റൊരിടമില്ല, യാത്ര പോകാൻ.
ഓരോ അണുവിലും പവിത്രത നിറഞ്ഞ വായു ഉള്ളിലേക്കാഞ്ഞ്‌ വലിക്കാൻ. സർവ്വ രാഗങ്ങളും തോൽക്കുന്ന ശുദ്ധമായ സംഗീതം ആവോളം ശ്രവിക്കാൻ. എത്ര അമൂല്യമായ സുഗന്ധദ്രവ്യവും തോൽക്കുന്ന നറുമണം നുകരാൻ. മധു പകർന്ന് മധുരം നുണയാൻ. കാട്ടു മാമ്പഴം ഊമ്പിക്കുടിച്ച്‌ ചുണ്ടിലൂടെ ഊർന്നിറങ്ങിയ നീരും കയ്യും നാവ്‌ നീട്ടി നുണയാൻ. നാവ്‌ കറുക്കുവോളം കാട്ടുഞ്ഞാവൽപ്പഴം നുണഞ്ഞിറക്കാൻ. പുള്ളിമാനിനൊപ്പം മനസ്സ്‌ കൊണ്ടെങ്കിലുമൊന്ന് ഓടാൻ. മയിലിനൊപ്പം ആനന്ദ നടനമാടാൻ. ആനയെക്കണ്ട്‌ അലറിക്കരഞ്ഞ്‌ പായാൻ. ഒക്കെ കാട്‌ വേണം.
കാടിനെ അറിഞ്ഞ്‌ പോവണം. കാടിനെ അറിയിക്കാതെ പോവണം. നമ്മളുടെ സാന്നിധ്യം കാട്ടിലൊരു അപശ്രുതിയാവാതെ പോവണം. അപ്പോൾ അപകടവും ഉണ്ടാവില്ല.
കാട്ടിലേക്കുള്ള യാത്രകൾക്ക്‌ അവസാനമില്ല. ഒടുവിലാ കാട്ടിനുള്ളിൽ വീണ്‌ പൊലിയാനും കൊതിപ്പിക്കും കാട്‌
സഫാരിക്കിടയിൽ വന്യമൃഗങ്ങളെ കാണുന്നത് തികച്ചും നമ്മുടെ ഭാഗ്യത്തെ ആശ്രയിച്ചിരിക്കും. കണ്ടില്ലെങ്കിലും നിരാശപെടാതിരിക്കുക....
കണ്ടാൽ അവയെ ശല്യപ്പെടുതതിരിക്കുക....
6.30 am to 8.30 am വരെ രാവിലെയും. 3.30 pm to 5.30 pm വരെ വൈകുന്നേരവും സഫാരിയുണ്ട്,ജീപ്പ് സഫാരിയും, ബസ് സഫാരിയും ഉണ്ട്. ബസ് സഫാരി ഒരാൾക്ക് 300 രൂപയും ജീപ്പിന് 1000 രൂപയും ആണ് ചാർജ്ജ് ഈടാക്കുന്നത്.ബന്ദിപ്പൂരിലും, മസനഗുഡിയിലുമായി കുറഞ്ഞ നിരക്കിൽ ലോഡ്ജുകളും, റിസോർട്ട് കളും കിട്ടും.,, കേരള ഫുഡ് കിട്ടുന്ന കടകളും, ഉണ്ട്... സാൻച്വറിക്കുള്ളിൽ ആന, മാനുകൾ, മയിൽ, കടുവ, വിവിധ ഇനം പക്ഷികൾ, ഉടുമ്പ്, പന്നി, മറ്റു കാട്ടുമൃഗങ്ങൾ എല്ലാം ധാരാളമായി കാണാൻ ,സാധിക്കും.കാടിനുള്ളിൽ ധാരാളം വഴികളും ഉള്ളതിനാൽ.
പോകുന്ന റൂട്ടിൽ മൃഗങ്ങളെ ധാരാളമായി കാണുന്നതിന് സഹായകമാകുന്നു...... നല്ല പച്ചപ്പുള്ള ചെറു മരങ്ങൾ ധാരാളമുള്ള കാടു കൂടിയാണ് ബന്ദിപ്പൂർ....ടിക്കറ്റ് കൗണ്ടറിൽ നല്ല തിരക്കുണ്ടാകും. അത് കൊണ്ട് നേരത്തെ ചെന്ന് ക്യൂവിൽ നിൽക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.നാഷണൽ പാർക്കിനുള്ളിലുള്ള താമസവും, സഫാരി ലോഡ്ജിനുളളിലുള്ള താമസവും, കുറച്ച് ചില വേറിയതാണ്.., കോഴിക്കോട് ഭാഗത്ത് നിന്നും വരുന്നവർ ഗുണ്ടൽപ്പേട്ടയിൽ നിന്നും വലത്തോട്ട് തിരിഞ്ഞു ഊട്ടി റോഡിലൂടെ ഒരു 12 കിലോമീറ്റർ യാത്ര ചെയ്താൽ ബന്ദിപ്പൂരിലെത്താം....
മഴക്കാലം ആയിരുന്നു വനത്തിൽ കാഴ്ചകൾ പൊതുവെ കുറവായിരുന്നു. എങ്കിലും ഭാഗ്യമുള്ളതിനാൽ കാട് കനിഞ്ഞു. കാടിനേയും യാത്രകളെയും ഇഷ്ടപ്പെടുന്നവർ ഒരിക്കൽ എങ്കിലും പോകേണ്ട സ്ഥലങ്ങളിൽ ഒന്നാണ് ബന്ദിപൂര്. കഴിഞ്ഞ വർഷം ബന്ദിപൂർ പോയപ്പോൾ എടുത്ത കുറച്ചു ചിത്രങ്ങൾ ഞാൻ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു.
എന്റെ ആദ്യ പോസ്റ്റ്‌.

No comments

Powered by Blogger.